INDIA

ഹോളി പാർട്ടിക്കിടെ അപമര്യാദ; നടിയുടെ പരാതിയിൽ സഹനടന് എതിരെ കേസ്


മുംബൈ∙ ഹോളി പാർട്ടിക്കിടെ സഹനടൻ മോശമായി പെരുമാറിയെന്നാരോപിച്ച് സീരിയൽ നടി പരാതി നൽകി. ഒട്ടേറെ വെബ് സീരിസുകളിലും സീരിയലുകളും പ്രധാന വേഷം ചെയ്യുന്ന നടിയാണ് പരാതിക്കാരി. വെള്ളിയാഴ്ച സംഘടിപ്പിച്ച ഹോളി പാർട്ടിക്കിടെ മദ്യലഹരിയിൽ നടൻ അപമര്യാദയായി പെരുമാറി എന്നാണ് പരാതി. സീരിയലിന്റെ നിർമാണ കമ്പനി നടത്തിയ പാർട്ടിക്കിടെയാണ് സംഭവം. പാർട്ടിയിൽ പങ്കെടുത്ത മറ്റ് സ്ത്രീകളോടും മോശമായി പെരുമാറാൻ ശ്രമിച്ചെന്നും പരാതിയിൽ ഉണ്ട്. കേസെടുത്ത പൊലീസ് പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരിൽ നിന്നു മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നടന് നോട്ടിസ് നൽകി.


Source link

Related Articles

Back to top button