Vanitha Miss Kerala 2025 കല്യാൺ സിൽക്സ് വനിത മിസ് കേരള 2025: അഴകിന്റെ റാണിയായി അരുണിമ ജയൻ

കൊച്ചി ∙ ആ കാത്തിരിപ്പിന് വിരാമം; അഴകളവുകളുടെ രാജകുമാരിമാർ മാറ്റുരച്ച ‘കല്യാൺ സിൽക്സ് വനിത മിസ് കേരള 2025’ കിരീടമണിഞ്ഞത് എ.അരുണിമ ജയൻ. നൃത്തവും അഭിനയവും മോഡലിങ്ങും ഇഷ്ടമേഖലകളായ അരുണിമ, സോഫ്റ്റ്‌വെയർ എൻജിനീയറാണ്. 750 മല്‍സരാര്‍ഥികളിൽ നിന്ന് 20 പേരായ ചുരുങ്ങിയ ഗ്രാൻഡ് ഫിനാലെയിൽ ഫസ്റ്റ് റണ്ണറപ്പായത് ശ്വേത ജയറാം. കെമിസ്ട്രി ബിരുദധാരിയായ ശ്വേത മോഡലിങ്, സംരംഭകത്വ രംഗത്തും മികവു തെളിയിക്കുന്നു. അത്‌ലറ്റിക്സ്, മോഡലിങ്, നൃത്ത– അഭിനയ മേഖലകളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള ഓഡിറ്ററായ സാൻഡ്ര ഫ്രാൻസിസാണ് സെക്കൻഡ് റണ്ണറപ്പ്. വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് യുക്തിസഹവും വിവേകത്തോടെയുമുള്ള മറുപടികളോടെ സദസ്സിന്റെ കയ്യടിയും നേടിയാണ് മത്സരം അവസാന റൗണ്ടിലേക്കെത്തിയത്. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിലെ വർണാഭമായ വേദിയിൽ മുഖ്യാതിഥിയായെത്തിയ നടി ഐശ്വര്യ ലക്ഷ്മി വിജയികളെ കിരീടമണിയിച്ചു.മലയാളത്തിന്റെ സുന്ദരിപ്പട്ടത്തിന് ഉടമയെ കണ്ടെത്തിയതിനൊപ്പം അഞ്ച് വിഭാഗങ്ങളിൽക്കൂടി വിജയികളെ പ്രഖ്യാപിച്ചു. മിസ് കൺജനിയാലിറ്റിയായി ഡോ.സാന്ദ്ര സുരേഷ്, മിസ് ഡാസ്‌ലിങ് ആയി റോസ്മി ഷാജി, മിസ് എലഗന്റായി എ. അരുണിമ ജയൻ, മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി ബിന്ദ്യ ബാഷി, മിസ് ഗ്ലാമറസായി സ്നേഹ ബിനു വർഗീസ് എന്നിവരാണ് വിജയികളായത്.
Source link