INDIALATEST NEWS

സെക്സ് റാക്കറ്റിൽ മോഡലുകളും സീരിയൽ നടിമാരും, വാഗ്ദാനം സിനിമയിൽ അവസരം; കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകളിലും വർധന


മുംബൈ ∙ ഏതു പാതിരാത്രിയിലും സുരക്ഷിതമായി സ്ത്രീകൾക്ക് സഞ്ചരിക്കാവുന്ന നഗരമായിരുന്നു ഒരുകാലത്ത് ആംചി മുംബൈ. പക്ഷേ, ഇന്നു സ്ത്രീകൾക്ക് ഇവിടം ഒട്ടും ‘സേഫ്’ അല്ലെന്ന കണക്കുകളുടെ ഞെട്ടലിലാണ് നഗരം. മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ വർധന 12%. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകൾ വർധിച്ചത് 21%. മൂന്ന് വർഷത്തിനിടയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടിയത് വലിയ തോതിലെന്നും പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഏറ്റവുമൊടുവിൽ നഗരത്തിലെ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സെക്സ് റാക്കറ്റ് പിടിയിലായി. 2 പേരെ അറസ്റ്റ് ചെയ്തു. സംഘത്തിന്റെ കെണിയിൽപെട്ട നാലുപേരെ മോചിപ്പിക്കുകയും ചെയ്തു. മോഡലുകളും സീരിയൽ നടിമാരും ആയിരുന്നു സംഘത്തിലുണ്ടായിരുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് മോഡലുകളെ കെണിയിൽ അകപ്പെടുത്തിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പവായിലെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയത്. നടത്തിപ്പുകാരൻ‌ ശ്യാം സുന്ദർ അറോറയെയും സഹായിയുമാണ് പിടിയിലായത്. സംഘത്തിന്റെ പക്കൽനിന്ന് മൂന്ന് ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.ബസ് പീഡനം, ബദ്‌ലാപുർ, പൂവാലശല്യം… നടപടികളിൽ വീഴ്ചയോ?


Source link

Related Articles

Back to top button