LATEST NEWS
വൈദ്യുതി തൂൺ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു

അഗളി (പാലക്കാട്)∙ വൈദ്യുതി തൂൺ സ്ഥാപിക്കുന്നതിനിടെ ലൈനിലേക്കു വീണ് ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന മകനും മറ്റൊരാൾക്കും പരുക്കേറ്റു. അഗളി നെല്ലിപ്പതി നഗറിൽ നഞ്ച(53)നാണ് മരിച്ചത്. ഇയാളുടെ മകൻ വേലുസ്വാമി(24), നെല്ലിപ്പതി സ്വദേശി പ്രവീൺ(28)എന്നിവർക്കാണ് പരുക്കേറ്റത്.ശനിയാഴ്ച വൈകിട്ട് നാലോടെ കോട്ടത്തറ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ ചീരക്കടവിൽ 11 കെവി ലൈനിലെ തൂൺ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അപകടം. തൂൺ ഉയർത്തി ഉറപ്പിക്കുന്നതിനിടെ ചരിഞ്ഞ് തൊട്ടടുത്ത് വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കുന്ന ലൈനിലേക്ക് വീണാണ് ഷോക്കേറ്റത്. മൂന്നു പേരെയും ഉടൻ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നഞ്ചൻ മരിച്ചു. മറ്റു രണ്ടു പേരുടെയും പരുക്ക് സാരമുള്ളതല്ല. ഇരുവരും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
Source link