തുരങ്ക അപകടം: തെരച്ചിലിന് റോബോട്ടിക് സാങ്കേതികവിദ്യയും

ഹൈദരാബാദ്: തെലുങ്കാനയിലെ തുരങ്ക നിർമാണത്തിനിടെ മണ്ണിച്ചിലിൽ കാണാതായ ഏഴ് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. മണ്ണ് മാറ്റുന്നതിനും മറ്റുമായി ഓട്ടോണോമസ് ഹൈഡ്രോളിക് റോബോട്ടും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് തെരച്ചിൽ തുടരുന്നത്. സൈനികസംഘം, ദേശീയ ദുരന്തനിവാരണ സേനയും കഡാവർ നായ്ക്കളും ചേർന്നാണു തെരച്ചിൽ നടത്തുന്നത്.
പഞ്ചാബ് സ്വദേശി ഗുർപ്രീത് സിംഗിന്റെ മൃതദേഹം ഈ മാസം ഒൻപതിന് കണ്ടെത്തിയിരുന്നു. എൻജിനിയർമാർ, തൊഴിലാളികൾ എന്നിവരടങ്ങുന്ന എട്ടംഗ സംഘം കഴിഞ്ഞ മാസം 22-നാണ് തുരങ്കത്തിൽ കുടുങ്ങിയത്.
Source link