പല്ലവി ചിരി

ഇത്രയൊന്നും പ്രതീക്ഷിച്ചതല്ല കയാദു ലോഹർ. തമിഴിൽ ചരിത്ര വിജയം നേടി പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ കുതിക്കുമ്പോൾ നാഷണൽ ക്രഷ് ആയി മാറി കയാദു ലോഹർ. അനുപമ പരമേശ്വരനും കയാദു ലോഹറുമാണ് നായികമാർ. പല്ലവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കയാദു ലോഹർ മികച്ച പ്രകടനം കൊണ്ടു ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കി.
‘എനിക്കും ഡ്രാഗണിനും നൽകുന്ന സ്നേഹത്തിനും ആദരവിനും സന്തോഷമുണ്ട്. ഇൻസ്റ്റഗ്രാമിൽ നൽകുന്ന പിന്തുണയും സന്തോഷം പകരുന്നു. തമിഴ്നാട്ടുകാരി അല്ലാഞ്ഞിട്ടും എനിക്ക് തരുന്ന സ്നേഹം വിലമതിക്കാനാകാത്തതാണ്. പല്ലവിയെ പ്രേക്ഷകർ ഏറ്റെടുത്തതിൽ നന്ദിയുണ്ട് .” കയാദുവിന്റെ വാക്കുകൾ.
150 കോടി ക്ലബ് കടന്നു എന്നു മാത്രമല്ല അജിത്ത് ചിത്രം വിടാമുയർച്ചിയെയും ഡ്രാഗൺ പിന്നിലാക്കി. അസം സ്വദേശിയായ കയാദു മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിൽ എത്തുന്നത്. മുകിൾ പെട്ട എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറ്റം . തമിഴിൽ അഭിനയിച്ച ആദ്യ ചിത്രമാണ് ഡ്രാഗൺ.
രവി തേജയുടെ നായികയായാണ് അടുത്ത തെലുങ്ക് സിനിമ. ഇദയം മുരളി ആണ് ഉടൻ വരുന്ന തമിഴ് റിലീസ്. അടുത്ത സിനിമയും കമ്മിറ്റ് ചെയ്തു.തമിഴിൽ വേറെയും പ്രോജക്ടുകൾ കാത്തുനിൽക്കുന്നു .എല്ലാം ഡ്രാഗൺ സമ്മാനിച്ചത്. പത്തൊമ്പാതാം നൂറ്റാണ്ട് സിനിമയിൽ നങ്ങേലി എന്ന വീരനായികയായി എത്തി കയാദു മികച്ച പ്രകടനം നടത്തിയത് മലയാളി പ്രേക്ഷകർ കണ്ടതാണ്. വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകത്തിൽ അവതരിപ്പിച്ചത് തമിഴ് കഥാപാത്രത്തെ.
Source link