ആർച്ച്ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ചിലിയിൽ അപ്പസ്തോലിക് നുൺഷ്യോ

വത്തിക്കാൻ സിറ്റി: കോട്ടയം അതിരൂപതാംഗമായ ആർച്ച്ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലെ അപ്പസ്തോലിക് നുൺഷ്യോയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. അൾജീരിയിലെയും ടുണീഷ്യയിലെയും അപ്പസ്തോലിക് നുൺഷ്യോയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആർച്ച്ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ. കോട്ടയം നീണ്ടൂർ ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണു ജനിച്ചത്. 1991 ഡിസംബർ 27ന് പൗരോഹിത്യം സ്വീകരിച്ചു. 1998ൽ റോമിലെ ഹോളിക്രോസ് പൊന്തിഫിക്കൽ സർവകലാശാലയിൽനിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയശേഷം വത്തിക്കാന്റെ നയതന്ത്ര പരിശീലനം നേടുകയും നയതന്ത്രസേവനം ആരംഭിക്കുകയും ചെയ്തു.
ഗിനിയ, ദക്ഷിണ കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, ബംഗ്ലാദേശ്, ഹംഗറി, ഈജിപ്ത് എന്നിവിടങ്ങളിൽ വത്തിക്കാന്റെ അപ്പസ്തോലിക് നുൺഷ്യേച്ചറുകളിൽ സേവനം ചെയ്തിട്ടുള്ള ആർച്ച്ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ പിന്നീട് പാപ്പുവ ന്യൂഗിനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിൽ അപ്പസ്തോലിക് നുൺഷ്യോയായിരുന്നു.
Source link