KERALAMLATEST NEWS

സൈബർ പോരാളികൾ പാർട്ടി വിരുദ്ധ‌ർ : ജി.സുധാകരൻ

‘ ഞാൻ പിണറായി വിരുദ്ധനല്ല ‘

ആലപ്പുഴ: സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ലെന്നും അവർ പാർട്ടി വിരുദ്ധരാണെന്നും മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ പിണറായി വിരുദ്ധനല്ല. അങ്ങനെയാക്കിത്തീർക്കാൻ ചിലർ ശ്രമിക്കുകയാണ്.കെ.പി.സി.സി പരിപാടിയിൽ പങ്കെടുത്തതിനെതിരായ സൈബർ ആക്രമണം രാഷ്ട്രീയ തന്തയില്ലായ്മയാണ്. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിൽ. സൈബർ പോരാളിയിലുള്ളത് മുഴുവൻ കള്ളപ്പേരാണ്.

കെ.പി.സി.സി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെ​റ്റില്ല. അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്. പ്രസംഗം കേട്ട ഒത്തിരിപേർ വിളിച്ച് അഭിനന്ദിച്ചു. കമ്യൂണിസ്​റ്റ് പ്രസ്ഥാനത്തിന് വേണ്ടിയല്ലാതെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയാകാനും മന്ത്രിയാകാനും ഒന്നിനും ഇല്ല. മരിക്കുംവരെ പാർട്ടി മെമ്പറും കമ്മ്യൂണിസ്​റ്റും ആയിരിക്കും.അഭിപ്രായം പറയുകയെന്നത് കമ്മ്യൂണിസ്​റ്റുകാരന്റെ ജീവശ്വാസമാണെന്നും സുധാകരൻ വെളിപ്പെടുത്തി.

തോമസിന്റെ കത്ത് കിട്ടിയില്ല

കെ.വി.തോമസിന്റെ കത്ത് ലഭിച്ചിട്ടില്ലെന്നും ജി.സുധാകരൻ വെളിപ്പെടുത്തി. തോമസ് തനിക്ക് കത്തയ്ക്കേണ്ട കാര്യമില്ല. ഒരു ഘട്ടത്തിലും തന്നെ സ്വാധീനിച്ച വ്യക്തിയോ സുഹൃത്തോ അല്ല കെ.വി.തോമസെന്നും സുധാകരൻ പറഞ്ഞു.

​ ​ആ​ക്ര​മ​ണം ശ​രി​യ​ല്ല​:​ ​
എ​ച്ച്.​ ​സ​ലാം

ജി.​സു​ധാ​ക​ര​നെ​തി​രാ​യ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണം​ ​ശ​രി​യ​ല്ലെ​ന്ന് ​എ​ച്ച്.​സ​ലാം​ ​എം.​എ​ൽ.​എ.​ ​കെ.​പി.​സി.​സി​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ത് ​കൊ​ണ്ട് ​അ​ദ്ദേ​ഹം​ ​ക​മ്മ്യൂ​ണി​സ്റ്റ് ​അ​ല്ലാ​താ​കു​ന്നി​ല്ല.​ ​സൈ​ബ​ർ​ ​ഇ​ട​പെ​ട​ലി​നെ​ ​കു​റി​ച്ച് ​സി.​പി​എ​മ്മി​ന് ​ധാ​ര​ണ​യു​ണ്ട്.​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണം​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​അ​മ്പ​ല​പ്പു​ഴ​യി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​അ​ദ്ദേ​ഹ​ത്തോ​ട് ​എ​ന്നും​ ​ബ​ഹു​മാ​ന​മു​ണ്ട്.​ ​സൈ​ബ​ർ​ ​ഇ​ട​ത്തി​ൽ​ ​വേ​ട്ട​യാ​ട​പ്പെ​ടേ​ണ്ട​ ​ആ​ള​ല്ല​ ​അ​ദ്ദേ​ഹമെന്നും​ ​സ​ലാം​ ​പ​റ​ഞ്ഞു.


Source link

Related Articles

Back to top button