INDIALATEST NEWS

കശ്മീർ പരാമർശം: പാക്കിസ്ഥാനെ അപലപിച്ച് ഇന്ത്യ


ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയിലെ സംഭാഷണങ്ങൾക്കിടെ ജമ്മു–കശ്മീരിനെപ്പറ്റി നീതീകരിക്കാനാവാത്ത പരാമർശം നടത്തിയ പാക്കിസ്ഥാന്റെ നടപടിയെ ഇന്ത്യ വിമർശിച്ചു. ജമ്മു–കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം അംബാസഡർ പി.ഹരീഷ് പ്രതികരിച്ചു.ആഗോള ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനാചരണത്തിനു മുന്നോടിയായ സംഭാഷണത്തിനിടെയായിരുന്നു പാക്കിസ്ഥാൻ മുൻ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാൻജുവ മോശം പരാമർശം നടത്തിയത്.മതപരമായ വിവേചനം എല്ലാ വിഭാഗങ്ങളിലെയും വിശ്വാസികളെ ബാധിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഇന്ത്യ, മുസ്‌ലിംകൾക്കെതിരായ അസഹിഷ്ണുതയെ അപലപിക്കുന്നതിൽ യുഎന്നിന് ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി. മതപരമായ വിവേചനം, വിദ്വേഷം, അക്രമം എന്നിവയിൽനിന്നു മുക്തമായ ലോകത്തെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യം പണ്ടുമുതലേ ഇന്ത്യയ്ക്കുണ്ടെന്നും അനൗപചാരിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഹരീഷ് പറഞ്ഞു.


Source link

Related Articles

Back to top button