LATEST NEWS

5000 രൂപ കടം വാങ്ങി, തിരിച്ചു നൽകിയില്ല; പാലക്കാട്ട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു


വടക്കഞ്ചേരി ∙ കടം വാങ്ങിയതു തിരിച്ചു നൽകാത്തതിനു യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്തു കള്ളിയങ്കാട് സ്വദേശി മനു (24) ആണു മരിച്ചത്. അഞ്ചുമൂർത്തിമംഗലം സ്വദേശി വിഷ്ണുവിനെ (23) വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പണമിടപാട് സംബന്ധിച്ച തർക്കമാണു കൊലയിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.മനുവിന്റെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മനുവിന് 5000 രൂപ വിഷ്ണു കടം നൽകിയിരുന്നു. തിരിച്ചുചോദിച്ചപ്പോൾ കൊടുത്തില്ല. ഇന്നലെ രാത്രി വിഷ്ണുവിനെ മനു വിളിച്ചു. പണം തരാമെന്നും വീടിനു സമീപത്തേക്ക് വരണമെന്നും പറഞ്ഞു. വിഷ്ണു എത്തിയതും മനു ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ വിഷ്ണു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.


Source link

Related Articles

Back to top button