64 മാവോയിസ്റ്റുകൾ തെലുങ്കാനയിൽ കീഴടങ്ങി

ഹൈദരാബാദ്: ഛത്തിസ്ഗഡിലെ സുക്മ, ബിജാപുർ മേഖലകളിൽനിന്നുള്ള 64 മാവോയിസ്റ്റുകൾ തെലുങ്കാനയിലെ കോതഡുഡെം പോലീസിൽ കീഴടങ്ങി. റവലൂഷണറി പീപ്പിൾസ് കമ്മിറ്റി ഉൾപ്പെടെ വിവിധ ശ്രേണികളിൽ പ്രവർത്തിച്ചിരുന്നവരാണ് തീവ്രവാദം ഉപേക്ഷിച്ച് മുഖ്യധാരയിലെത്തിയത്. ഇത്രയധികം മാവോയിസ്റ്റുകൾ ഒരുമിച്ച് കീഴടങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണെന്ന് തെലുങ്കാന ഐജി എസ്.ചന്ദ്രശേഖർ റെഡ്ഡി പറഞ്ഞു.
ഈ വർഷം ജനുവരി മുതൽ ഇതുവരെ 181 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. കുടുംബവുമൊത്ത് സമാധാനജീവിതം നയിക്കുകയാണ് ലക്ഷ്യം. പുനരധിവാസത്തിനായി സംസ്ഥാനസർക്കാർ കീഴടങ്ങിയ ഓരോ മാവോയിസ്റ്റിനും 25,000 രൂപ വീതം വാഗ്ദാനം നൽകിയിട്ടുണ്ടെന്നും ഐജി പറഞ്ഞു.
Source link