KERALAMLATEST NEWS

കോഴിക്കോട് ബിരുദ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: നാദാപുരത്ത് വെള്ളൂർ കോടഞ്ചേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവൺമെന്റ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ചന്ദന നൃത്താദ്ധ്യാപിക കൂടിയാണ്. ഇന്ന് രാവിലെ വീട്ടിലേക്ക് നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ഈ സമയത്ത് വീട്ടുകാർ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും.

അതേസമയം, തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളിലായി പത്താം ക്ലാസ് വിദ്യാർത്ഥികൾ ജീവനൊടുക്കി. ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ അമ്പാടി കണ്ണനാണ്(15) വീടിനുളളിൽ തൂങ്ങിമരിച്ചത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമ്പാടി കണ്ണൻ. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.

മാറനല്ലൂരിലും പത്താം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മിന്നു നിവാസിൽ വീണയുടെ മകൾ വൈഷ്ണവിയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിന്റെ ക്ലാമ്പിൽ കുരുക്കിട്ടാണ് തൂങ്ങിമരിച്ചത്. മാറനല്ലൂർ ഡിവിഎൻ എംഎംഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് വൈഷ്ണവി. അസ്വാഭാവിക മരണത്തിന് മാറനല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.


Source link

Related Articles

Back to top button