KERALAMLATEST NEWS
പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; മൂന്നുവയസുകാരിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്നുവയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ – ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി 21നായിരുന്നു സംഭവം.
പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി അബദ്ധത്തിൽ പല്ലുതേച്ചതോടെയാണ് മൂന്നുവയസുകാരിയുടെ ഉള്ളിൽ വിഷം ചെന്നത്. ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
Source link