KERALAMLATEST NEWS
അട്ടപ്പാടിയിലും അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാർ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലും തൃശൂർ അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാർ മരിച്ചു. അട്ടപ്പാടിയിൽ ചീരക്കടവിൽ വെെദ്യുതി ലെെൻ സ്ഥാപിക്കുന്നതിനിടെ ഷോക്കടിച്ച് താൽക്കാലിക ജീവനക്കാരനായ നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) ആണ് മരിച്ചത്. ജോലിക്കിടെ വെെദ്യുതി തൂണിൽ നിന്നുള്ള കമ്പി സമീപത്തെ ഹെെ ടെൻഷൻ ലെെനിൽ തട്ടിയാണ് ഷോക്കേറ്റത്. കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിരപ്പിള്ളിയിൽ വെെദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് ലെെൻമാന് ഷോക്കേറ്റത്. ലെെൻമാൻ പത്തനംതിട്ട സ്വദേശി സി കെ റെജി (53) ആണ് മരിച്ചത്. അതിരപ്പള്ളി ജംഗ്ഷനിൽ വെെകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.
Source link