LATEST NEWS

‘എന്നാ നിങ്ങൾ തീരുമാനിക്ക്’ എന്ന് മറുപടി: പെട്രോൾ പമ്പിലെ തൊഴിലാളിക്കുനേരെ കയ്യേറ്റം – വിഡിയോ


ഒറ്റപ്പാലം∙ വാണിയംകുളത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ തൊഴിലാളിയെ മർദിച്ച് മൂന്നംഗ സംഘം. വ്യാഴം രാത്രി 9.30നായിരുന്നു ബൈക്കിൽ പെട്രോളടിക്കാൻ വന്നവരുടെ കയ്യേറ്റം. എത്ര രൂപയ്ക്കു പെട്രോളടിക്കണമെന്ന കാര്യത്തിൽ മൂവർ സംഘത്തിലെ ഓരോരുത്തരും വ്യത്യസ്ത അളവുകൾ പറഞ്ഞു തർക്കിക്കുന്നതു കണ്ട് ‘എന്നാൽ നിങ്ങൾ തീരുമാനിക്കെ’ന്നു പറഞ്ഞതിനായിരുന്നു കയ്യേറ്റം.മർദനമേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തെ തുടർന്ന്‌ പെട്രോൾ പമ്പ് താൽകാലികമായി അടച്ചു. അക്രമികൾക്കെതിരെ കർശന നടപടികളെടുക്കണമെന്ന് പാലക്കാട് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button