INDIA

‘നൃത്തം ചെയ്യൂ പൊലീസുകാരാ..ഇല്ലെങ്കിൽ സസ്പെൻഷൻ’: ഹോളി ആഘോഷത്തിൽ തേജ് പ്രതാപ് യാദവ്– വിഡിയോ


പട്ന∙ ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. നൃത്തം ചെയ്തില്ലെങ്കിൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുമെന്നും തേജ് പ്രതാപ് ഭീഷണിപ്പെടുത്തി. തുടർന്ന് തേജ് പ്രതാപിന്റെ നിർദേശത്തിൽ പൊലീസുകാരൻ തേജ് പ്രതാപിന്റെ പട്നയിൽ വസതിയിൽ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച പാർട്ടി പ്രവർത്തകർക്കൊപ്പം തന്റെ വസതിയിലാണ് തേജ് പ്രതാപ് ഹോളി ആഘോഷിച്ചത്. ‘‘ഏയ് കോൺസ്റ്റബിൾ ദീപക്, ഞാൻ ഒരു പാട്ട് വയ്ക്കാം…അതിന് നിങ്ങൾ നൃത്തം ചെയ്യണം…ഇന്ന് ഹോളിയല്ലേ, വേറൊന്നും വിചാരിക്കേണ്ടാ…നൃത്തം ചെയ്തില്ലെങ്കിൽ നിന്നെ ഞാൻ സസ്പെൻഡ് ചെയ്യും’’–തേജ് പ്രതാപ് പാട്ടിടുന്നതിനു മുൻപ് പൊലീസുകാരനോട് പറയുന്നത് ഇങ്ങനെയാണ്. തുടർന്ന് പൊലീസുകാരൻ നൃത്തം ചെയ്യുന്നത് വിഡിയോയിലുണ്ട്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തെ വിമർശിച്ച് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ രംഗത്തെത്തി. നിയമലംഘനം, ഭരണഘടനാ പദവിയിലുള്ളവരെ അപമാനിക്കുക, ഭരണഘടനയെ അവഹേളിക്കുക എന്നിവ ആർജെഡിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Source link

Related Articles

Back to top button