LATEST NEWS

ഭര്‍തൃമാതാവിനൊപ്പം ഉറങ്ങാൻ കിടന്ന യുവ ഡോക്ടർ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ചനിലയിൽ


തിരുവനന്തപുരം ∙ പാറശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല കൊറ്റാമം ശിവശ്രീയില്‍ സൗമ്യ (31) ആണു മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിനു മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. സൗമ്യയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് അനൂപിന്റെ അമ്മ ചികിൽസയിലായതിനാൽ അവർക്കൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്. രാത്രി ഒരു മണിയോടെ സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണില്‍ വിളിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് സൗമ്യയെ വീട്ടിലെ ശുചിമുറിയിൽ കഴുത്തിലും കയ്യിലും മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. പഠനം പൂര്‍ത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികള്‍ ഇല്ലാത്തതിലും സൗമ്യ മാനസികപ്രയാസമനുഭവിച്ചിരുന്നതായി ബന്ധുകള്‍ പറഞ്ഞു. ഭര്‍ത്താവ് അനൂപ് ടെക്‌നോ പാര്‍ക്ക് ജീവനക്കാരനാണ്.


Source link

Related Articles

Back to top button