INDIA

മുസ്‌ലിം കരാറുകാർക്ക് ടെൻഡറുകളിൽ 4% സംവരണം: കർണാടക സർക്കാർ തീരുമാനത്തിനെതിരെ ബിജെപി


ബെംഗളൂരു ∙  മുസ്‌ലിം കരാറുകാർക്കു ടെൻഡറുകളിൽ നാല് ശതമാനം സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്‌ലിം കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനം. സംസ്ഥാന ബജറ്റിൽ വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി രണ്ട് ബിയിൽ ഉൾപ്പെട്ട മുസ്‌ലിം സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.കോൺഗ്രസ് സർക്കാരിന്റെ നടപടി പ്രീണന രാഷ്ട്രീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി ആരോപിച്ചു. മന്ത്രിസഭയുടെ തീരുമാനം രാഹുൽ ഗാന്ധിയുടെ സ്വാധീനത്തിലാണ്. നാല് ശതമാനം സംവരണം രാഹുൽ ഗാന്ധിയുടെ പൂർണ രക്ഷാകർതൃത്വത്തോടെയാണ് പാസാക്കിയതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണ് സർക്കാർ നടത്തിയതെന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു.  നാല് ശതമാനം സംവരണം എല്ലാ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഉള്ളതാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.


Source link

Related Articles

Back to top button