രജനികാന്ത് ചിത്രം ‘കൂലി’യിലെ ആമിർ ഖാന്റെ ലുക്ക് പുറത്ത്


രജനികാന്ത് ചിത്രം ‘കൂലി’യിലെ ആമിർ ഖാന്റെ ലുക്ക് പുറത്തുവിട്ട് സംവിധായകൻ ലോകേഷ് കനകരാജ്. നടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ലോകേഷിന്റെ പോസ്റ്റിലാണ് ‘കൂലി’ ലുക്കിൽ ആമിര്‍ ഖാനെ കാണാനാകുക.അതിഥി വേഷത്തിലാണ് താരം ചിത്രത്തിലെത്തുക. രജനികാന്തിന്റെ 171ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും എത്തുന്നു. ശ്രുതി ഹാസനാണ് നായിക. സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ആക്‌‌ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. 


Source link

Exit mobile version