Site icon onlinekeralanews.com

നേമത്ത് ‘ഗ്രാൻഡ് ഫിനാലെ’


തിരുവനന്തപുരം: പൊള്ളുന്ന മീനച്ചൂടിനൊപ്പം രാഷ്ട്രീയ താപനില ഉച്ചസ്ഥായിയിൽ നിൽക്കുന്ന മണ്ഡലമേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. നേമം. ത്രികോണ മത്സരത്തിന്റെ വീറുംവാശിയും ഹൈപ്പിച്ചിലാണിവിടെ. വിജയപ്രതീക്ഷയോടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഒരു വശത്ത്. അക്കൗണ്ട് തുറക്കാൻ ബി.ജെ.പിയെ സമ്മതിക്കില്ലെന്ന വാശിയിൽ വിജയം കാംക്ഷിച്ച് സി.പി.എമ്മിൽ നിന്ന് സിറ്റിംഗ് എം.എൽ.എയായ മന്ത്രി വി.ശിവൻകുട്ടിയും കോൺഗ്രസിൽ നിന്ന് കെ.എസ്.ശബരിനാഥനും മറുവശത്ത്. മണ്ഡലത്തിലെ മുക്കിലും മൂലയിലുംവരെ പ്രചാരണപ്പൂരത്തിന്റെ കൊട്ടിക്കയറ്റം. സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി പ്രതിനിധിയെ നിയമസഭയിലേക്ക് അയച്ച മണ്ഡലമാണ് നേമം. അവിടെ വാഴേണ്ടത് ബി.ജെ.പിയുടെ അഭിമാനലക്ഷ്യം. ബി.ജെ.പിയെ വീഴ്ത്തേണ്ടത് സി.പി.എമ്മിന്റേയും കോൺഗ്രസിന്റേയും പ്രസ്റ്റീജും. കരുത്തർ തമ്മിലുള്ള ഏറ്റുമുട്ടലായതിനാൽ മണ്ഡലമനസ് പ്രവചിക്കുക പ്രയാസം.


Source link

Exit mobile version