അബ്റാം ഖുറേഷിയുടെ ഗംഭീര എഐ വിഡിയോയുമായി ഡാവിഞ്ചി സുരേഷ്.

അബ്റാം ഖുറേഷിയുടെ ഗംഭീര എഐ വിഡിയോ ഒരുക്കി പ്രശസ്ത ശിൽപിയായ ഡാവിഞ്ചി സുരേഷ്. വലിയ പർവതത്തിൽ മോഹൻലാലിന്റെ മുഖം കല്ലിൽ പണിയുന്നതും അതു കാണാൻ എമ്പുരാൻ ലുക്കിൽ താരവും പൃഥ്വിരാജും എത്തുന്നതാണ് വിഡിയോയിൽ കാണാനാകുക.വിഡിയോ മോഹൻലാൽ ആരാധകരുടെ ഇടയിലും വൈറലായി കഴിഞ്ഞു. അതേസമയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം െചയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് തന്നെ തിയറ്ററുകളിലെത്തുംഅബ്റാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം വരവിനു വേണ്ടി ആകാംക്ഷയോെടയാണ് ആരാധാകർ കാത്തിരിക്കുന്നത്. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്.
Source link