LATEST NEWS

കഞ്ചാവ് എത്തിച്ചത് ഹോളിക്ക്, പണപ്പിരിവും നടത്തി; വിവരം കിട്ടിയത് പൂർവ വിദ്യാർഥിയിൽനിന്ന്; മുൻപും ലഹരി പിടിച്ചു


കൊച്ചി ∙ കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽനിന്നു പൊലീസ് കഞ്ചാവ് പിടികൂടിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ. ഹോളി ആഘോഷത്തിന്റെ പേരിൽ ഹോസ്റ്റലിൽ കഞ്ചാവ് വിൽപനയ്‌ക്കെത്തിക്കുന്നുണ്ടെന്നും അതിനായി പണപ്പിരിവു നടന്നെന്നും പൊലീസിനു വിവരം കിട്ടിയിരുന്നു. കളമശേരി പോളിടെക്നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപനയും നടക്കുന്നെന്ന വിവരത്തെ തുടർന്ന്, നേരത്തേ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം. ഹോളി ആഘോഷത്തിനിടെ വലിയ അളവിൽ കഞ്ചാവ് എത്തിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു രാത്രിയിൽ നടത്തിയ മിന്നൽപരിശോധന. പോളിടെക്നിക് പരിസരത്ത് വച്ച് ഇവിടുത്തെ ഒരു പൂർവവിദ്യാർഥിയെ കഞ്ചാവുമായി പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു. ഇയാളിൽനിന്ന് കിട്ടിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നു കരുതുന്നു. വ്യാഴം രാത്രി ഒൻപതുമണിയോടെയാണ് നാർക്കോട്ടിക് സെൽ, ‍ഡാൻസാഫ്, കളമശേരി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആൺ‌കുട്ടികളുടെ ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യയുടെ നിർദേശമനുസരിച്ചായിരുന്നു പരിശോധന. പുലർച്ചെ നാലു വരെ നീണ്ട റെയ്ഡിൽ രണ്ടു കിലോയോളം ക‍ഞ്ചാവാണ് പിടിച്ചത്. ഒന്നാം നിലയിൽ ജി–11 മുറിയിൽനിന്ന് 1.909 കിലോഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസും പിടിച്ചു. രണ്ടാം നിലയിലെ എഫ്–39 മുറിയിൽനിന്ന് 9.70 ഗ്രാമും പിടിച്ചു. മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. മനപ്പൂർ‌വം കേസിൽ കുരുക്കിയതാണെന്ന പ്രതികളുടെ ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്. എല്ലാ തെളിവുകളോടും കൂടി നിയമാനുസൃതമാണ് പരിശോധന നടത്തിയതെന്നു പൊലീസ് പറയുന്നു. ഹോസ്റ്റലിൽ പൂർവ വിദ്യാർഥികളടക്കം വന്നു പോകുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ, കഞ്ചാവ് എവിടെനിന്ന് എത്തി എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.


Source link

Related Articles

Back to top button