CINEMA
പൊങ്കാല പുണ്യത്തില്‍ പങ്കുചേർന്ന് ‘പ്രിയം’ നായിക ദീപ നായർ

ആറ്റുകാല്‍ പൊങ്കാലപുണ്യത്തില്‍ പങ്കുചേർന്ന് ‘പ്രിയം’ നായിക ദീപ നായർ. അമ്മയ്ക്കൊപ്പമാണ് പൊങ്കാല അർപ്പിക്കാൻ താരം എത്തിയത്. വിവാഹശേഷം വിദേശത്ത് സ്ഥിരതാമസമാക്കിയ താരം ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കുകയാണ്.‘പ്രിയം’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി പിന്നീട് സിനിമാരംഗത്തുനിന്നും അപ്രത്യക്ഷയായ താരമാണ് ദീപ നായർ. ഒരൊറ്റ ചിത്രത്തിലൂടെ നടി നിരവധി ആരാധകരെയും സ്വന്തമാക്കി. തിരുവനന്തപുരം സ്വദേശിയായ ദീപാ നായര്‍ എൻജിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സിനിമയിലെ അരങ്ങേറ്റം. സിനിമ കഴിഞ്ഞതോടെ പഠനം പൂർത്തീകരിക്കാൻ പോയ ദീപയ്ക്ക് പിന്നീട് അഭിനയരംഗത്തേക്കു തിരിച്ചുവരാനായില്ല.
Source link