KERALAMLATEST NEWS

‘കേരളത്തിലെ ക്യാമ്പസുകളിലേക്ക് ലഹരി ഒഴുക്കുന്നത് എസ്എഫ്ഐ, ഉത്തരവാദി മുഖ്യമന്ത്രി’

കൊച്ചി: കേരളത്തിലെ ക്യാമ്പസുകളിലേക്ക് ലഹരി ഒഴുക്കുന്നതിന് പിന്നിൽ എസ്എഫ്‌ഐയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്‌ഐ ലക്കും ലഖാനുവുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കളമശേരി പോളിടെക്നിക് കോളേജിലെ കഞ്ചാവ് വേട്ടയോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. എസ്എഫ്‌ഐയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെതെന്നും സംഭവങ്ങൾക്കെല്ലാം അദ്ദേഹമാണ് ഉത്തരവാദിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സംഭവത്തിൽ പ്രതിപക്ഷനേതാവ് വിഡി സതീശനും പ്രതികരിച്ചു. കേരളം മുഴുവൻ ലഹരിയുടെ പിടിയിലാണെന്ന് ഇപ്പോഴാണോ സർക്കാർ അറിയുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇടപെടലുകൾ കൊണ്ടുമാത്രമാണ് ഇതൊക്കെ നടക്കുന്നത്. 2022ൽ സർക്കാരിന് ഞങ്ങൾ പൂർണപിന്തുണ അറിയിച്ചിരുന്നു. ലഹരിയുടെ കൃത്യമായ സ്രോതസ് അറിയണം. ലഹരി വിഷയത്തിൽ മന്ത്രിമാർ ഇപ്പോഴാണ് ഉണർന്നത്. ഈ സംഭവങ്ങൾ രാഷ്ട്രീയവൽക്കരിച്ചേ മതിയാകൂ. പല വിഷയങ്ങളിലും യുവജന വിദ്യാർത്ഥി സംഘടനകൾക്ക് ബന്ധമുണ്ട്. പൂക്കോടും കോട്ടയത്തും നടന്ന സംഭവങ്ങൾക്ക് നേതൃത്വം കൊടുത്തുന്നത് സംഘടനാ ഭാരവാഹികളാണ്’- സതീശൻ പറഞ്ഞു.

അതേസമയം, ലഹരിക്കടത്ത് പിടികൂടുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. ‘ശക്തമായ നടപടികൾ തുടരും. ലഹരിവേട്ടയിൽ രാഷ്ട്രീയം കാണുന്നത് ശരിയല്ല. ലഹരിയെ അല്ല എസ്എഫ്‌ഐയെ ഒതുക്കാനാണ് ചിലർക്ക് വ്യഗ്രത. ഏതെങ്കിലും സംഘടനയോ പാർട്ടിയോ ആണ് ഇതിനു പിന്നിലെന്ന് ഞങ്ങൾ ആരും പറയില്ല. അങ്ങനെ പറയുന്നവരെ ജനം തിരിച്ചറിയും. എല്ലാവരും ഒരുമിച്ച് നിൽക്കണം’- അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button