CINEMA
പൂനം ബജ്‌വയുടെ ഗ്ലാമറസ് ഹോളി ആഘോഷം; ചിത്രങ്ങൾ

നടി പൂനം ബജ്‌വയുടെ ഹോളി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പങ്കാളിയായ സുനീൽ റെഡ്ഡിയാണ് പൂനത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ ക്യാമറയില്‍ പകർത്തിയത്.പഞ്ചാബി കുടുംബത്തിൽ ജനിച്ച പൂനം മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2005ൽ തെലുങ്ക് ചിത്രം മൊഡാതി സിനിമയിലൂടെയാണ് അരങ്ങേറ്റം. 2008ൽ സേവൽ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തി.2011ൽ റിലീസ് ചെയ്ത ചൈന ടൗണിലൂടെ മലയാളികളുടെയും പ്രിയതാരമായി പൂനം മാറി. പിന്നീട് െവനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികൻ, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. 2022ൽ റിലീസ് ചെയ്ത ഗുരുമൂർത്തി എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
Source link