KERALAM
കൊയിലാണ്ടിയിൽ വെടിക്കെട്ടപകടം; പടക്കം ദിശമാറി വീഡിയോ പകർത്താൻ നിന്ന രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തിൽ വെടിക്കെട്ടപകടം. കരിമരുന്ന് പ്രയോഗത്തിനിടെ പടക്കം ദിശമാറി പൊട്ടി കണ്ടുനിന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പൊലീസ് നിയന്ത്രിച്ചിട്ടും കാഴ്‌ചക്കാർ വീഡിയോയും ഫോട്ടോയും എടുക്കാനായി വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് സമീപത്തേക്ക് പോയതാണ് അപകട കാരണം. ഉടൻതന്നെ വെടിക്കെട്ട് നിർത്തിവയ്‌ക്കാൻ പൊലീസ് നിർദേശിച്ചു. ഉത്സവത്തിൽ പ്രധാനമായ കരിമരുന്ന് പ്രയോഗവും പിന്നീട് നടത്തിയില്ല. രണ്ടാൾപൊക്കത്തിൽ കരിമരുന്ന് വട്ടത്തിലും നീളത്തിലും പൂത്തിരി പോലെ കത്തിക്കുന്ന രീതിയിലായിരുന്നു.
Source link