ഉയരുന്നു റബർവില; മുന്നേറ്റത്തിൽ കുരുമുളകും വെളിച്ചെണ്ണയും, നോക്കാം ഇന്നത്തെ അങ്ങാടി വില

സംസ്ഥാനത്ത് റബർവില വീണ്ടും ഉണർവിന്റെ ട്രാക്കിൽ. ആർഎസ്എസ്-4 വീണ്ടും 200ലേക്ക് അടുക്കുന്നു. ബാങ്കോക്ക് വിപണിയിൽ 204 രൂപയിലാണ് വ്യാപാരം. രാജ്യാന്തരതലത്തിൽ ആവശ്യകത മെച്ചപ്പെട്ടത് വില കൂടാൻ വഴിയൊരുക്കി. ആഭ്യന്തര വിപണിയിൽ സ്റ്റോക്ക് വരവ് കുറഞ്ഞെന്നതും വിലയിൽ പ്രതിഫലിക്കുന്നുണ്ട്. ആഭ്യന്തര-രാജ്യാന്തര വിലകൾ തമ്മിൽ 10 രൂപയിൽ താഴെ അന്തരമാണുള്ളത്.മികച്ച ഡിമാൻഡിന്റെയും കുറഞ്ഞ സ്റ്റോക്കളവിന്റെയും പശ്ചാത്തലത്തിൽ കുരുമുളക്, വെളിച്ചെണ്ണ വിലകളും മുന്നേറുന്നു. വെളിച്ചെണ്ണവില അനുദിനം റെക്കോർഡ് പുതുക്കുകയാണ്. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില സമ്മർദത്തിലാണ്. കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചിവിലകൾ സ്ഥിരത പുലർത്തുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
Source link