കണ്ണൂർ: മെഡിക്കൽ ഷോപ്പിൽ നിന്നു മാറിനൽകിയ മരുന്ന് കഴിച്ച് ഗുരുതരാവസ്ഥയിലായ വെങ്ങരയിലെ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു തുടങ്ങി. ലിവർ എൻസൈമുകൾ സാധാരണനിലയിലേക്കു വന്നുതുടങ്ങിയെന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോ.എം.കെ.നന്ദകുമാർ പറഞ്ഞു.
പനിക്ക് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ എഴുതിയ കാൽപ്പോൾ സിറപ്പിന് പകരം പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽസിൽ നിന്നു നൽകിയത് ഡ്രോപ്‌സാണ്. ഇത് ഒരേ അളവിൽ നൽകിയതോടെയാണ് കുട്ടി ഗുരുതരനിലയിലായത്. കരളിന് തകരാർ സംഭവിക്കുകയായിരുന്നു. ആസ്റ്റർ മിംസിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിക്ക് കരൾ മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മരുന്നിനോടു കുട്ടി പ്രതികരിച്ചതോടെയാണ് അപകടനില മാറിയത്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് മെഡിക്കൽ ഷോപ്പ് പൂട്ടിച്ചു.
Source link