KERALAMLATEST NEWS

ദളിത് കോൺക്ലേവ് ഒരുക്കി ഗാന്ധിഗ്രാമം പരിപാടി

തിരുവനന്തപുരം: ഗാന്ധിഗ്രാമം പരിപാടി 15 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് ദളിത് പ്രോഗ്രസീവ് കോൺക്ലേവ് നടത്തുമെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
23ന് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിൽ രാവിലെ 9.30ന് നടക്കുന്ന കോൺക്ലേവ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്‌ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഡോ.ബി.ആർ. അംബേദ്കറുടെ ചെറുമകനും മുൻ എം.പിയുമായ പ്രകാശ് യശ്വന്ത് അംബേദ്കർ,ടി.തിരുമാവളവൻ എം.പി തുടങ്ങിയവർ പങ്കെടുക്കും. ലോക്സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന കൊടിക്കുന്നിൽ സുരേഷിനെ ഗവർണർ ആദരിക്കും.

മുൻ മന്ത്രി എ.പി.അനിൽ കുമാർ,മുൻ എം.പി രമ്യ ഹരിദാസ്, പ്രകാശ് യശ്വന്ത് അംബേദ്കർ,തെലുങ്കാന മന്ത്രി ദൻസാരി അനസൂയ,മുൻ മന്ത്രി പി.കെ ജയലക്ഷ്മി,മുൻ മന്ത്രിയും എം.പിയുമായ വർഷ ഗെയ്ക് വാദ്, കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ,പുന്നല ശ്രീകുമാർ,മുൻ എം.പി കെ.സോമപ്രസാദ് എന്നിവർ വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തും. തുടർന്ന് ഗാന്ധിഗ്രാമം പരിപാടിയുടെ അവലോകനവും ഭാവിപരിപാടികളും രമേശ് ചെന്നിത്തല അവതരിപ്പിക്കും.

വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രി മുകുൾ വാസ്നിക് അദ്ധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എം.പി,മഹാരാഷ്ട്ര മുൻ മന്ത്രി നിതിൻ റാവത്ത് എന്നിവർ മുഖ്യാതിഥികളാകും. ജിഗ്‌നേഷ് മേവാനി,പന്തളം സുധാകരൻ,കോവൂർ കുഞ്ഞുമോൻ എം.എൽ.എ,കെ.സോമപ്രസാദ്,ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, ബ്രയ്ത് വൈറ്റ് കമ്പനി ഡയറക്ടർ പി.സുധീർ തുടങ്ങിയവർ സംസാരിക്കും.

പദ്മ അവാർഡ് ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെ ആദരിക്കും. കെ.പി.സി.സി പ്രസിഡന്റായിരിക്കെ 2010ൽ രമേശ് ചെന്നിത്തല ആരംഭിച്ച ഗാന്ധിഗ്രാമം പരിപാടികൾ 14 ജില്ലകളിലായി ഇതുവരെ 25ൽപ്പരം കോളനികളിൽ നടത്തിയിട്ടുണ്ട്. ഈ പരിപാടിയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും നിർദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.


Source link

Related Articles

Back to top button