KERALAM

വെന്തുരുകി കേരളം, അൾട്രാവയലറ്റ് കിരണങ്ങളും അപകടകരമായ തോതിൽ

തിരുവനന്തപുരം:മാർച്ച് പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് ചൂട് അതികഠിനമായി.

കഴിഞ്ഞ വർഷം ഈ സമയം 38-39 ഡിഗ്രി ചൂടായിരുന്നു. ഇത്തവണ 39.4 ഡിഗ്രിയിലെത്തി.കണ്ണൂർ വിമാനത്താവളത്തിൽ 40 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.വരും ദിവസങ്ങളിൽ താപനില വർദ്ധിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രഖ്യാപനം.മാർച്ച് തുടങ്ങിയതു മുതൽ പുനലൂരിൽ 37 മുതൽ 39 ഡിഗ്രി വരെ ചൂടാണ്. 37 ഡിഗ്രിയിൽ നിന്ന് താഴ്ന്നിട്ടില്ല. പാലക്കാടിന്റെ സ്ഥിതിയും ഇതുതന്നെ. ഇതിനു ആനുപാതികമാണ് മറ്റു ജില്ലകളുടെ അവസ്ഥ. മാർച്ചിൽ സാധാരണ 36 മുതൽ 37 ഡിഗ്രിവരെ താപനില അനുഭവപ്പെടാറുണ്ട്.

അടുത്ത ആഴ്ച കിഴക്കൻ കാറ്റ് സജീവമാവുന്നതിനാൽ നേരിയ മഴയ്ക്ക് സാദ്ധ്യത.മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 30 ശതമാനം അധിക മഴ ലഭിച്ചത് ആശ്വാസമായി.

അൾട്രാവയലെറ്റ് കിരണ

സൂചികയും വർദ്ധിച്ചു

മേഘപടലങ്ങളുടെ അഭാവത്തിൽ

സൂര്യനിൽനിന്ന് നേരിട്ട്അൾട്രാവയലെറ്റ് രശ്മികൾ പതിക്കുന്നതും കൂടിവരികയാണ്.

ഇതിന്റെ സൂചിക പ്രകാരം ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.കൊല്ലം (10), ഇടുക്കി (10),പത്തനംതിട്ട (9),ആലപ്പുഴ(9),കോട്ടയം (9),പാലക്കാട്‌ (8) എന്നിങ്ങനെയാണ് സൂചിക രേഖപ്പെടുത്തിയത്.ത്വക്ക് രോഗങ്ങൾ ഉൾപ്പെടെള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

ഉയർന്ന താപനില,

യെല്ലോ അലർട്ട്

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

മുൻകരുതൽ

#ദാഹമില്ലെങ്കിലും ശുദ്ധജലം ധാരാളം കുടിക്കണം. വെയിൽ ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കുക. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനത്തിൽ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പുവരുത്തുക. മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം.


Source link

Related Articles

Back to top button