ബെംഗളൂരു ∙ മണ്ഡ്യയിൽ മകൾ ട്രെയിനിനു മുന്നിൽ ചാടി മരിക്കാനിടയായ സംഭവം അന്വേഷിക്കുന്നതിലെ പൊലീസ് അനാസ്ഥ ചൂണ്ടിക്കാട്ടി അമ്മ ജീവനൊടുക്കി. ഫെബ്രുവരി 21നാണ് വിജയലക്ഷ്മി (21) ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. കേസിൽ നീതി തേടി അമ്മ ലക്ഷ്മി (50) വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. വിജയലക്ഷ്മിയുടെ മരണത്തിനു കാരണക്കാരെന്നു സംശയിക്കുന്ന യുവാവ് ഉൾപ്പെടെ 19 പേർക്കെതിരെ പൊലീസ് കേസെടുത്തു. യുവാവ് പ്രണയം നടിച്ച് വഞ്ചിച്ചതിനെ തുടർന്നാണ് വിജയലക്ഷ്മി ജീവനൊടുക്കിയതെന്നാണ് ആരോപണം.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
Source link
യുവതിയുടെ മരണം അന്വേഷിക്കുന്നതിൽ പൊലീസിന് അനാസ്ഥ; മകൾക്ക് പിന്നാലെ അമ്മയും ജീവനൊടുക്കി
