കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ വൻ കഞ്ചാവു വേട്ടയും അറസ്റ്റിലായ 3 വിദ്യാർഥികൾക്കു സസ്പെൻഷൻ ലഭിച്ചതും അനുബന്ധ പ്രതികരണങ്ങളുമായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. കേരളത്തിനു 5990 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി, കേന്ദ്രത്തിനെതിരായ സമ്മേളനത്തിലേക്ക് പിണറായിയെ ക്ഷണിച്ച് സ്റ്റാലിൻ, ഇനി അഫാനെ കാണണ്ടെന്ന് പിതാവ്, ഉരുൾപൊട്ടൽ രണ്ടാംഘട്ട (എ) അന്തിമപട്ടികയിൽ ഉൾപ്പെട്ടത് 87 പേർ തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ വിശദമായി ഒരിക്കൽകൂടി വായിക്കാം. കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 2 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ പ്രതികളായ മൂന്നു വിദ്യാർഥികളെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം.ആകാശ് (21), ഹരിപ്പാട് വെട്ടുവേണി സ്വദേശി ആദിത്യൻ (20), കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ആർ.അഭിരാജ് (21) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ ഇന്നലെ അറസ്റ്റിലായിരുന്നു.കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു കേരളത്തിനു അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.
Source link
TODAY'S RECAP കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവു വേട്ട; 5990 കോടി കൂടി കടമെടുക്കാന്‍ കേരളം – പ്രധാന വാർത്തകൾ വായിക്കാം
