INDIA
ചെക്പോസ്റ്റിലേക്ക് കാർ പാഞ്ഞുകയറി പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു

ചണ്ഡിഗഡ്: അമിതവേഗത്തിലെത്തിയ കാർ ചെക്പോസ്റ്റിൽ നിന്നവരിലേക്ക് ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. ചണ്ഡിഗഡ്-സിരാക്പുർ അതിർത്തിയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വാഹനപരിശോധന നടത്തിയിരുന്ന പോലീസ് കോൺസ്റ്റബിളും ഹോം ഗാർഡ് വോളന്റിയറും പരിശോധനയ്ക്കായി നിർത്തിയിട്ട കാറിനു സമീപത്തുനിന്ന 30 വയസുകാരനുമാണ് മരിച്ചത്.
മരിച്ച യുവാവ് ജന്മനാടായ മുല്ലൻപുരിലേക്ക് ഹോളി ആഘോഷത്തിനെത്തിയതായിരുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
Source link