WORLD

കാത്തിരിപ്പ് അവസാനിക്കുന്നു, സുനിതയുടെ മടക്കം ബുധനാഴ്ച; ക്രൂ10 വിക്ഷേപിച്ചു


ഫ്‌ളോറിഡ: സ്‌പേസ്എക്‌സ് ക്രൂ10 ദൗത്യം വിക്ഷേപിച്ചു. അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) നാസയുടെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയില്‍നിന്ന് സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്.നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്‌ക്ലെയിന്‍, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ശനിയാഴ്ച രാത്രി 11.30-ഓടെ പേടകം ഐഎസ്എസുമായി ഡോക്കിങ് നടത്തും. കഴിഞ്ഞ ഒമ്പതുമാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസ്, ബുച്ച് വില്‍മര്‍ എന്നിവരെ തിരിച്ചെത്തിക്കുന്നതാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. മാര്‍ച്ച് 19 ബുധനാഴ്ച സുനിത ഉള്‍പ്പെടെയുള്ളവരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും.


Source link

Related Articles

Back to top button