KERALAMLATEST NEWS
ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറി: വി.ഡി.സതീശൻ

ആലുവ: കളമശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്ന് എസ്.എഫ്.ഐ നേതാക്കളും യൂണിയൻ ഭാരവാഹികളും ഉൾപ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്നും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറിയെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
ലഹരിമാഫിയകളുടെ കണ്ണി വികസിപ്പിക്കുന്നതിൽ കോളേജുകളിലും ഹോസ്റ്റലുകളിലുമുള്ള എസ്.എഫ്.ഐയ്ക്ക് വലിയപങ്കുണ്ട്. സി.പി.എം നേതൃത്വവും സർക്കാരും കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളം വലിയ അപകടത്തിലാകും. മയക്കുമരുന്ന് വേട്ടയ്ക്ക് ദക്ഷിണ,ഉത്തര മേഖലകളിലായി രണ്ട് ഐ.ജിമാർക്ക് സ്വതന്ത്ര ചുമതല നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Source link