ടാസ്മാക് ക്രമക്കേട്: ബജറ്റ് ബഹിഷ്കരിച്ച് പ്രതിപക്ഷം

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ടാസ്മാക് ക്രമക്കേടിൽ പ്രതിപക്ഷ പ്രതിഷേധം. ബജറ്റ് സമ്മേളനത്തിനിടെ പ്രധാനപ്രതിപക്ഷമായ അണ്ണാഎംകെയും ബിജെപിയും നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. തമിഴ്നാട് സർക്കാരിന്റെ മദ്യവിൽപന സ്ഥാപനമായ ടാസ്മാക് ആസ്ഥാനത്തും വിവിധ മദ്യക്കമ്പനികളുടെ ഓഫിസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയിൽ 1,000 കോടിയിലേറെ രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ ത്തുടർന്നായിരുന്നു പ്രതിഷേധം.
ധനമന്ത്രി തങ്കം തെന്നരശ് അവതരിപ്പിച്ച ബജറ്റും പ്രതിപക്ഷം ബഹിഷ്കരിച്ചു. ടാസ്മാക് ക്രമക്കേടിൽ ഡിഎംകെ സർക്കാർ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവും എഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി ആവശ്യപ്പെട്ടു. ടാസ്മാക് വിഷയവും സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയവും അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് അണ്ണാ ഡിഎംകെ അംഗങ്ങൾ വാക്കൗട്ട് നടത്തിയത്.
Source link