Site icon onlinekeralanews.com

തണ്ണിമത്തൻ മുതൽ കാൽക്കുലേറ്റർ വരെ കൗതുകം നിറയ്ക്കും സ്വതന്ത്ര ചിഹ്നപ്പട്ടിക


ആലപ്പുഴ: തണ്ണിമത്തനും ചക്കയും മുതൽ ബിസ്ക്കറ്റും കേക്കും വരെ. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാനാർത്ഥികൾക്കായി അംഗീകരിച്ച ചിഹ്നപ്പട്ടികയിൽ ഇവയെല്ലാമുണ്ട്. വൈവിദ്ധ്യമാർന്ന 179 ചിഹ്നങ്ങളാണ് സ്വതന്ത്രൻമാ‌ർക്കുള്ളത്. ദൈനംദിന ജീവിതത്തിൽ നമ്മൾ ആശ്രയിക്കുന്ന ഒട്ടുമിക്ക വസ്തുക്കളും ചിഹ്നങ്ങളാണ്. ക്യാമറയും മൊബൈൽഫോണും ഹെഡ്ഫോണും ചാ‌ർജറുമെന്ന് വേണ്ട ഹൈടെക്ക് ഉപകരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. കോളിഫ്ലവർ, പച്ചമുളക്, വെണ്ടയ്ക്ക എന്നിവ ഒറ്റയ്ക്കും പഴങ്ങൾ നിറഞ്ഞ കൂടയും കറികൾ കിണ്ണങ്ങളിലാക്കിയും ചിഹ്നമായുണ്ട്. സേഫ്റ്റി പിൻ, അലമാര, ബലൂൺ, വള, ബാറ്റ്, ബ്ളാക്ക് ബോർഡ്, ബോട്ടിൽ, ബോക്സ്, പാദരക്ഷ, കാൽക്കുലേറ്റർ, എയർ കണ്ടിഷണർ, കമ്പിളി, സൂചി ഇങ്ങനെ നീളുന്നു പട്ടിക.


Source link

Exit mobile version