പാക് വിമാനം ലാൻഡ് ചെയ്തത് പിൻചക്രമില്ലാതെ

ലാഹോർ: പാക്കിസ്ഥാൻ എയർലൈൻസ് വിമാനം പറന്നിറങ്ങിയത് ചക്രങ്ങളിലൊന്ന് ഇല്ലാതെ. ഒരു ചക്രമില്ലാതിരുന്നിട്ടും വിമാനം അപകടമില്ലാതെ സുരക്ഷിതമായി ലാൻഡ് ചെയ്തു. പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലെൻസിന്റെ (പിഐഎ) ആഭ്യന്തര സർവീസ് നടത്തുന്ന വിമാനമാണ് ചക്രമില്ലാ ലാൻഡിംഗ് നടത്തിയത്. ലാഹോർ വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പിന്നിലെ ചക്രമില്ലാതെയാണു വിമാനമെത്തിയത്. കറാച്ചിയിൽനിന്നുള്ള വിമാനമായിരുന്നു ഇത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി പിഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു. കറാച്ചിയിൽനിന്നു വിമാനം പുറപ്പെടുമ്പോൾ പിൻചക്രമുണ്ടായിരുന്നോ അതോ പറന്ന് ഉയരുന്നതിനിടെ വേർപെട്ട് വീണതാണോയെന്നുമാണ് അന്വേഷിക്കുന്നത്.
ചക്രം ആരെങ്കിലും മോഷ്ടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പിഐഎ ഉദ്യോഗസ്ഥൻ അറിയിച്ചു.
Source link