മുഖ്യമന്ത്രിയുടെ നയരേഖ കമ്മ്യൂണിസ്റ്റ് വിരുദ്ധം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ തള്ളിപ്പറയുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ തൊണ്ണൂറുകളുടെ തുടക്കം മുതൽ നടപ്പിലാക്കിയ ഉദാരവത്കരണ സാമ്പത്തിക പരിഷ്‌കാര നയങ്ങളെ എതിർത്തശേഷം അതേ നയങ്ങൾ കൂടുതൽ തീവ്രമായി നടപ്പാക്കാൻ തീരുമാനിച്ച സി.പി.എം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
തരൂർ വിശ്വപൗരൻ
കോൺഗ്രസ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ശശി തരൂരിനെതിരെ സംസാരിച്ച സി.പി.എം നേതാവ് ജി.സുധാകരനെ തള്ളിപ്പറഞ്ഞ് രമേശ് ചെന്നിത്തല. ശശി തരൂർ വിശ്വപൗരൻ തന്നെയാണ്. ജി.സുധാകരന്റെ മറിച്ചുള്ള അഭിപ്രായം തങ്ങൾ അംഗീകരിക്കുന്നില്ല. കെ.പി.സി.സി പരിപാടിയിൽ പങ്കെടുത്തതിന് ജി.സുധാകരനെതിരായ സൈബർ ഗുണ്ടകളുടെ ആക്രമണം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.
Source link