KERALAMLATEST NEWS
പുറത്തുവരുന്നത് സമൻസിൽ പറയാത്ത കാര്യങ്ങൾ: കെ.രാധാകൃഷ്‌ണൻ

ചേലക്കര: ഇ.ഡി സമൻസിൽ പറയുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നതെന്ന് കെ.രാധാകൃഷ്ണൻ എം.പി ചേലക്കരയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സമൻസിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെ അമർച്ച ചെയ്യാനുള്ള നീക്കമാണ്. ഇ.ഡിയെ ഭയപ്പെടുന്നില്ല. ബാങ്ക് അക്കൗണ്ട്,ഭൂമി സംബന്ധമായ കാര്യങ്ങൾ,ആസ്തി തുടങ്ങിയ ഡോക്യുമെന്റുകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. ഏത് കേസാണെന്ന് പരാമർശിച്ചിട്ടില്ല. സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് കരുവന്നൂർ വിഷയം സംബന്ധിച്ച് ചർച്ചയുണ്ടായിരുന്നില്ല. ഏത് അന്വേഷണത്തെയും നേരിടും.
വ്യാഴാഴ്ച ഹാജരാകാനായിരുന്നു ഇ.ഡിയുടെ സമൻസിൽ പറഞ്ഞത്. അന്നാണ് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയത്. അതിനാൽ സ്വാഭാവികമായും ഹാജരാകാൻ കഴിഞ്ഞില്ല. വിവരം സൂചിപ്പിച്ച് ഇ.ഡിക്ക് കത്തുനൽകി. പാർലമെന്റ് കഴിഞ്ഞ ശേഷം ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.
Source link