മാഞ്ചസ്റ്റർ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ 2024-25 സീസണിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടറിൽ ഇരുപാദങ്ങളിലുമായി സ്പാനിഷ് ക്ലബ് റയൽ സോസിഡാഡിനെ 5-2നു കീഴടക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ പ്രവേശിച്ചത്. യുണൈറ്റഡിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 4-1ന് അവർ ജയിച്ചു. ഒരു ഗോളിനു പിന്നിൽ നിന്നശേഷം ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക്കിലൂടെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം.
അത്ലറ്റിക്കോ ബിൽബാവോ, ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്, ലാസിയൊ, ലിയോണ്‍, ടോട്ടൻഹാം തുടങ്ങിയ ടീമുകളും ക്വാർട്ടറിൽ ഇടം നേടി.
Source link