ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ദീർഘിപ്പിച്ച് എക്സൈസ്

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ എക്സൈസ് നടപടികൾ കൂടുതൽ ഊർജിതമാക്കാൻ മന്ത്രി എം.ബി.രാജേഷ് നിർദേശിച്ചു. മാർച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ഒരാഴ്ച കൂടി ദീർഘിപ്പിക്കും.
മാർച്ച് 5 മുതൽ 12 വരെ എക്സൈസ് നടത്തിയത് 3568 റെയ്ഡുകളാണ്. 33709 വാഹനങ്ങൾ പരിശോധിച്ചു. 554 കേസുകളിൽ 555 പേരെ പിടികൂടി. 27 വാഹനങ്ങളും പിടിച്ചെടുത്തു.
പ്രതികളിൽ നിന്ന് 1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. സ്കൂൾ പരിസരത്ത് 998, ബസ് സ്റ്റാൻഡ് പരിസരത്ത് 282,ലേബർ ക്യാമ്പുകളിൽ 104,റെയിൽവേ സ്റ്റേഷനുകളിൽ 89 പരിശോധനകളാണ് നടത്തിയത്.
മിഠായികളിൽ മയക്കുമരുന്ന് കലർത്തി വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്നതിൽ പ്രത്യേകശ്രദ്ധ ചെലുത്താനും മന്ത്രി നിർദേശിച്ചു.
പിടിച്ചെടുത്ത മയക്കുമരുന്ന്
64.46 ഗ്രാം എം.ഡി.എം.എ, 25.84 ഗ്രാം മെത്താംഫിറ്റമിൻ, 39.56 ഗ്രാം ഹെറോയിൻ, 14.5 ഗ്രാം ബ്രൗൺ ഷുഗർ, 12.82 ഗ്രാം നൈട്രോസെഫാം ഗുളിക,113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലർത്തിയ ഭാംഗ്, 29.7 ഹാഷിഷ് ഓയിൽ, 20 ഗ്രാം ചരസ്
Source link