LATEST NEWS

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം


മലപ്പുറം ∙ വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികിൽ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരിയിൽനിന്നു വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്.


Source link

Related Articles

Back to top button