SPORTS
മെസി ഗോളിൽ മയാമി മുന്നോട്ട്

ന്യൂയോർക്ക്: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയും (90+2’), ഉറുഗ്വെൻ താരം ലൂയിസ് സുവാരസും (37’ പെനാൽറ്റി) ഗോൾ നേടിയ മത്സരത്തിൽ ഇന്റർ മയാമിക്കു ജയം. കോണ്‍കകാഫ് ചാന്പ്യൻസ് കപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിലെ രണ്ടാം പാദത്തിലായിരുന്നു മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമി 2-0നു കാവലീറിനെ കീഴടക്കിയത്. ഇരുപാദങ്ങളിലുമായി 4-0ന്റെ ജയത്തോടെ ഇന്റർ മയാമി ക്വാർട്ടറിൽ പ്രവേശിച്ചു.
Source link