INDIA

കർഷകത്തൊഴിലാളികളെയും പിഎം കിസാനിൽ ചേർക്കണം: പാർലമെന്റ് സമിതി നിർദേശം


ന്യൂഡൽഹി ∙ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ പ്രതിവർഷം 6,000 രൂപ നൽ‌കുന്ന പിഎം കിസാൻ പദ്ധതിയിൽ കർഷകത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തണമെന്നു കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതി നിർദേശിച്ചു. വിള ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യങ്ങൾ കർഷകത്തൊഴിലാളികൾക്കു കൂടി ലഭ്യമാക്കണമെന്നും സമിതി നിർദേശിച്ചു.കർഷകത്തൊഴിലാളികളെക്കൂടി ചേർത്തു കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള വകുപ്പുകളുടെ പേരുമാറ്റണമെന്നും സമിതി നിർദേശിച്ചു. ദരിദ്രകർഷകർക്കു സബ്സിഡികളും മറ്റാനുകൂല്യങ്ങളും നൽകുന്നതിനൊപ്പം കാർഷികമേഖലയിലെ മറ്റ് വിഭാഗങ്ങൾക്കുകൂടി സഹായങ്ങൾ ലഭ്യമാക്കണം.വൈക്കോലിന് ഇൻസെന്റീവ്


Source link

Related Articles

Back to top button