എഫ് വണ്‍ 2025 സീസണിനു നാളെ തുടക്കം

മെൽബണ്‍: ബ്രൂം… ബ്രൂം… മുരൾച്ചയോടെ സർക്യൂട്ടിൽ തീപാറിച്ച് കാറുകൾ ചീറിപ്പായുന്ന സൂപ്പർ ഡ്രൈവ് പോരാട്ടത്തിന്റെ 2025 സീസണിനു നാളെ തുടക്കം. 2025 സീസണിലെ ആദ്യ ഫോർമുല വണ്‍ (എഫ് വണ്‍) പോരാട്ടമായ ഓസ്ട്രേലിയൻ ഗ്രാൻപ്രീ ഫൈനൽ നാളെ അരങ്ങേറും. ഫൈനലിലെ പോൾ പൊസിഷൻ നിശ്ചയിക്കുന്ന പോരാട്ടം ഇന്നു നടക്കും. ഹാമിൽട്ടണ് ഫെരാരിയിൽ മെഴ്സിഡസുമായി 12 വർഷം നീണ്ട കരാർ അവസാനിപ്പിച്ച് ഇംഗ്ലീഷ് സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ് ഫെരാരിയിൽ ചേക്കേറിയ സീസണ് എന്നതാണ് 2025ന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സിംഗിൾ കണ്സ്ട്രക്റ്ററിനു വേണ്ടി തുടർച്ചയായി ഏറ്റവും കൂടുതൽ സീസണ് മത്സരിക്കുക എന്ന റിക്കാർഡ് കുറിച്ചാണ് മെഴ്സിഡൻസിൽനിന്ന് ഹാമിൽട്ടണ് പടിയിറങ്ങിയത്. ഏഴു തവണ ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പ് (2008, 2014, 2015, 2017, 2018, 2019, 2020) സ്വന്തമാക്കിയ താരമാണ് ഹാമിൽട്ടണ്. 2007ൽ കിമി റൈക്കോണ്‍ ആണ് ഫെരാരിക്കുവേണ്ടി ഏറ്റവും അവസാനം ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയത്. 2024 സീസണിൽ മൂന്നാം സ്ഥാനത്തായിരുന്നു ഫെരാരി ഡ്രൈവർ ചാൾസ് ലെക്ലർക്ക്.
റെഡ് ബുള്ളിന്റെ മാക്സ് ഫെരാരിയിലേക്കു ഹാമിൽട്ടണ് എത്തുന്പോൾ റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വെർസ്റ്റപ്പന്റെ ജൈത്രയാത്രയ്ക്കു തടയിടാൻ സാധിക്കുമോ എന്നതും സുപ്രധാന ചോദ്യം. കഴിഞ്ഞ നാലു സീസണിലും (2021, 2022, 2023, 2024) വെർസ്റ്റപ്പനാണ് ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയത്. 2020ൽ ഹാമിൽട്ടന്റെ ആധിപത്യം അവസാനിപ്പിച്ചായിരുന്നു വെർസ്റ്റപ്പൻ ഡ്രൈവേഴ്സ് ചാന്പ്യൻ പട്ടത്തിലെത്തിയതെന്നത്. ബ്രാഡ് പിറ്റിന്റെ എഫ് വണ്‍ 2025 എഫ് വണ്‍ സീസണ് ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശീലന മത്സരങ്ങൾക്കിടെയാണ് ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിന്റെ എഫ് വണ്‍ എന്ന സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്തത്. ട്രെയ്ലർ സിനിമാലോകം ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിന്റെ സഹനിർമാതാവായി ലൂയിസ് ഹാമിൽട്ടണ് ഉണ്ടെന്നതും ശ്രദ്ധേയം.
Source link