കുതിപ്പു തുടർന്ന് സ്വർണം; പവന് 65,840 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2990 ഡോളറും രൂപയുടെ വിനിമയനിരക്ക് 86.98 ഉം ആണ്. 18 കാരറ്റ് സ്വര്‍ണവില 90 രൂപ വര്‍ധിച്ച് ഗ്രാമിന് 6,770 രൂപയായി. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില രണ്ടു രൂപ വര്‍ധിച്ച് 110 രൂപയായി. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ 71,500 രൂപയോളം നല്‍കേണ്ടിവരും. സ്വര്‍ണവില എല്ലാ പ്രവചനങ്ങളും മറികടന്ന് മുന്നോട്ടു കുതിക്കുകയാണ്. അടുത്തയാഴ്ചയും കുതിപ്പ് തുടര്‍ന്നേക്കുമെന്നാണ് നിഗമനം.
സ്വർണവില ഇന്നലെ ആദ്യമായി ഔൺസിന് 3000 ഡോളർ എന്ന സൈക്കോളജിക്കൽ ലെവൽ കടന്നു. ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളും വാണിജ്യ യുദ്ധഭീഷണിയും സാന്പത്തികമായ അനിശ്ചിതത്വം നിക്ഷേപകരെ സ്വർണം ഒരു സുരക്ഷിത ആസ്തിയായി കാണാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. വാങ്ങിക്കൂട്ടാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. സ്പോട് ഗോൾഡ് വില ഇന്നലെ ഔൺസിനു 3004.86 ഡോളറിലെത്തി. ഈ വർഷം 13-ാമത്തെ ഉയർന്ന വിലയാണ്. 2024ൽ 27 ശതമാനം വില ഉയർന്നശേഷം ഈ വർഷം ഇതുവരെ 14 ശതമാനത്തിന്റെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.6 ശതമാനം ഉയർന്ന് 3009.10 ഡോളറിലെത്തി. അതേസമയം വെള്ളി 0.2 ശതമാനം വർധിച്ച് ഔൺസിന് 33,87 ഡോളറിലെത്തി. പ്ലാറ്റിനം 0.7 ശതമാനം ഇടിഞ്ഞ് 987.30 ഡോളറിലും പല്ലേഡിയം 0.6 ശതമാനം ഉയർന്ന് 963.78 ഡോളറിലുമെത്തി.

Source link