കഞ്ചാവ് മാത്രമല്ല കോണ്ടം വരെ ഉണ്ട്; ഹോസ്റ്റലിലെത്തിയ പൊലീസ് കണ്ടത്, പിടിയിലായവരിൽ എസ്‌എഫ്ഐ ഭാരവാഹിയും

കൊച്ചി: കളമശ്ശേരി ഗവ പോളിടെക്നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഏഴ് മണിക്കൂറോളമാണ് പൊലീസും ഡാൻസാഫ് ടീമും കൂടി പരിശോധന നടത്തിയത്. അവിടത്തെ പല കാഴ്ചകളും ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്ന രീതിയിലുള്ളതായിരുന്നു. പുസ്തകളും വസ്ത്രങ്ങളും സൂക്ഷിക്കേണ്ട ഷെൽഫിലായിരുന്ന കഞ്ചാവ് പൊതികൾ ഉണ്ടായിരുന്നത്.
കൂടാതെ ഇവിടെ നിന്ന് മദ്യക്കുപ്പികളും സിഗരറ്റും കോണ്ടവും കണ്ടെത്തി. മേശപ്പുറത്തായിരുന്നു ഗർഭ നിരോധന ഉറകൾ കണ്ടെത്തിയത്. രണ്ട് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ഹോളി ആഘോഷത്തിനായിട്ടായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്.
വിദ്യാർത്ഥികൾ കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനയ്‌ക്കുവേണ്ടിയാണെന്ന് പൊലീസ് പറഞ്ഞു. പരിശോധനയ്ക്കായി പൊലീസ് എത്തുമ്പോൾ കഞ്ചാവ് അളന്നുതൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു പ്രതികൾ. തുടർന്ന് ഉദ്യോഗസ്ഥർ ഷെൽഫിൽ നോക്കിയപ്പോൾ വലിയ രണ്ട് കെട്ടുകൾ കണ്ടു.
ഇത്രയും കഞ്ചാവ് ഹോസ്റ്റലിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നാർക്കോട്ടിക് സെൽ എസിപി അബ്ദുൾ സലാം പ്രതികരിച്ചു. കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന ത്രാസടക്കം പിടികൂടിയിട്ടുണ്ട്. പൊലീസിനെ കണ്ട് മൂന്ന് വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കേസിൽ ആലപ്പുഴ സ്വദേശിയായ ആദിത്യൻ, കൊല്ലം സ്വദേശിയായ അഭിരാജ്, കൊല്ലം സ്വദേശിയായ ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അഭിരാജ് എസ് എഫ് ഐ പാനലിൽ വിജയിച്ച കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയാണെന്നാണ് വിവരം. അന്വേഷണവുമായി സഹകരിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രതികരിച്ചു.
Source link