ബംഗ്ലാദേശിന്റെ കരസേന മേധാവി വഖാര്‍ ഉസ്‌സമാനെ പുറത്താക്കി സര്‍ക്കാരിനും പാകിസ്താനും അഭിമതനായ മറ്റൊരാളെ അധികാരത്തിലേറ്റാനുമുള്ള ഗൂഢാലോചന പൊളിക്കുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തതായി കരുതപ്പെടുന്ന ലെഫ്. ജനറല്‍ മുഹമ്മദ് ഫൈസുര്‍ റഹ്‌മാൻ വീട്ടുതടങ്കലിലാണെന്നും വൈകാതെ സൈനികക്കോടതിയില്‍ വിചാരണയ്ക്ക് വിധേയനാകുമെന്നും വിവരമുണ്ട്. ഇന്ത്യയുടെ രഹസ്യവിവര ശേഖരണ സംവിധാനങ്ങളും നയതന്ത്രനീക്കങ്ങളുമാണ് ബംഗ്ലാദേശില്‍ നിര്‍ണായക ഇടപെടല്‍ നടത്താന്‍ സഹായിച്ചത്. ഇത്തരമൊരു സംഭവം നടന്നതായി ഇന്ത്യയോ ബംഗ്ലാദേശോ പരസ്യമായി സമ്മതിച്ചിട്ടില്ല, ബംഗ്ലാദേശ് സൈന്യം വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വാദിക്കുകയും ചെയ്യുന്നു.കഴിഞ്ഞയാഴ്ച നടന്നതായി കരുതുന്ന സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനുണ്ട്. എന്തായാലും ഇന്ത്യയുടെ ചാരസംഘടനയായ റോയുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും നിര്‍ണായക നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.
Source link
ബംഗ്ലാദേശ് പട്ടാളത്തലവനെ അട്ടിമറിക്കാനുള്ള ശ്രമം പൊളിഞ്ഞു; ഇടപെട്ട് ഇന്ത്യ, പിന്നണിയില്‍ 'റോ'
