'ആഗോളഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിനറിയാം'; പാകിസ്താന് മറുപടി നൽകി ഇന്ത്യ


ന്യൂഡല്‍ഹി: പാകിസ്താനെതിരേ ഇന്ത്യ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന ആരോപണത്തില്‍ മറുപടിയുമായി ഇന്ത്യ. ആരോപണം അടിസ്ഥാനരഹിതമാണെന്നും രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും പരാജയങ്ങള്‍ക്കും മറ്റുള്ളവരെയാണ് കുറ്റപ്പെടുത്തുന്നതെന്നും ഇന്ത്യ തിരിച്ചടിച്ചു. ബലൂചിസ്താനിലുണ്ടായ ട്രെയിന്‍ റാഞ്ചലിന് പിന്നാലെയാണ് പാകിസ്താൻ ഇന്ത്യക്കെതിരേ രം​ഗത്തെത്തിയത്. പാകിസ്താന്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം തള്ളുന്നുവെന്നും ആഗോളഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാമെന്നും വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജെയ്‌സ്വാള്‍ പറഞ്ഞു. വിരല്‍ ചൂണ്ടുന്നതിന് പകരം പാകിസ്താന്‍ സ്വയം ഉള്ളിലേക്ക് നോക്കണം. രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും പരാജയങ്ങള്‍ക്കും മറ്റുള്ളവരെയാണ് കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Source link

Exit mobile version